മനുഷ്യരെക്കാളും നന്ദിയും സ്നേഹവുമുളളവയാണ് മൃഗങ്ങള്‍ എന്നു പറയാറുണ്ട്. സ്നേഹമോ ഇത്തിരി ഭക്ഷണമോ കൊടുത്താല്‍ അവ തിരിച്ച് കാണിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്നേഹിച്ചു കൊല്ലുന്നവരാണ് മിണ്ടാപ്രാണികളും വളര്‍ത്തു മൃഗങ്ങളുമെല്ലാം. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
അസുഖം ബാധിച്ച് കിടക്കുന്ന വൃദ്ധയും ഒരു കുരങ്ങനുമാണ് വീഡിയോയിലുള്ളത്. വൃദ്ധ തലോടുമ്പോള്‍ കുരങ്ങന് തിരിച്ച് അവരെ സ്നേഹിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ കുരങ്ങന് വൃദ്ധ സ്ഥിരമായി ഭക്ഷണം കൊടുത്തിരുന്നു. ഭക്ഷണത്തിന്റെ സമയമാകുമ്പോഴേക്കും മരങ്ങള്‍ക്കിടയിലൂടെ ചാടിയിറങ്ങി കുരങ്ങന് വൃദ്ധയ്ക്ക് അരികിലെത്തും.
എന്നാല്‍ വൃദ്ധ അസുഖം വന്ന് കിടപ്പിലായപ്പോള്‍ കുറച്ച് ദിവസങ്ങളായി ആ പതിവ് മുടങ്ങി. അന്നം തരുന്നയാളെ കാണാതായപ്പോള്‍ തിരക്കിയിറങ്ങിയതാണ് കുരങ്ങന് എന്നാണ് വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. മൂന്ന് ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ മാത്രം ഈ വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര് വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
Comments