ലോകം ഒരു ഗ്രാമത്തിലേക്കൊതുങ്ങുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഒക്ടോബർ 26 മുതൽ സന്ദർശകരെ കാത്തിരിക്കും.2022 ഏപ്രിൽ 10 വരെ നീണ്ടുനിൽക്കുന്ന ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും. വിനോദത്തിനും ഷോപ്പിങ്ങിനും പ്രത്യേക സൗകര്യങ്ങളുള്ള ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളും കലാ–കായിക വിനോദങ്ങളുമെത്തും.ഗ്രാമത്തിന്റെ തെരുവുകളിൽ ഭക്ഷണ കിയോസ്കുകള്‍ നടത്താൻ താൽപര്യമുള്ളവർ ഓഗസ്റ്റ് 1ന് മുൻപായി അധികൃതരെ ബന്ധപ്പെടണമെന്ന് അറിയിച്ചു.കഴിഞ്ഞ സീസണിൽ ഇന്ത്യയടക്കം 78 രാജ്യങ്ങളിൽ നിന്നുള്ള 3,500 ഷോപ്പിങ് ഔട് ലറ്റുകളുണ്ടായിരിന്നത്. 20,000 വിനോദ–സാംസ്കാരിക പരിപാടികളും അരങ്ങേറി.എല്ലാ സുരക്ഷാ സംവിധാനങ്ങളും മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും പുതിയ സീസൺ ആരംഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
Comments