ഏകത പ്രവാസി ഭാരതി ചാരിറ്റബിൾ ആൻഡ് വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, ഈ വർഷം മുതൽ കേരളത്തിൽ രാമായണമാസാചരണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രവാസജീവിതം കഴിഞ്ഞു നാട്ടിൽ സ്ഥിരതാമസമാക്കിയ കുടുംബാംഗങ്ങൾ ചേർന്ന് ഈ കർക്കിടക മാസത്തിൽ (ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ) 31 ദിവസത്തെ പാരായണമാണ് ഓൺലൈൻ ആയി നടത്താൻ ഉദ്ദേശിക്കുന്നത്. വായനയോടൊപ്പം എല്ലാ ദിവസവും പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ട്രസ്റ്റ് ചെയർമാൻ ശ്രീ ശശി വയലാറിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചിരിട്ടുണ്ട്. മഹാമാരി തീർത്ത പ്രതിസന്ധി കാലഘട്ടത്തെ അതിജീവിക്കാനും കുടുംബാംഗങ്ങൾക്ക് ആരോഗ്യപൂർണമായ ഒരു ജീവിതരീതി അവലംബിക്കുവാനും രാമായണ മാസാചരണം സഹായകമാകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Comments