റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1112 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.
13 മരണങ്ങളും 1189 രോഗമുക്തിയും കൂടി
സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 501195 ആയും മരണങ്ങൾ 7976 ആയും രോഗമുക്തി 484414 ആയും ഉയർന്നു.
മക്ക മേഖലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ
10805 സജീവ കേസുകളുള്ളതിൽ 1418 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments