ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ മറ്റ് വനിതാ മന്ത്രിമാർക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ വിരുന്നൊരുക്കി. വനിതാ മന്ത്രിമാരിൽ ഏറ്റവും മുതിർന്ന മന്ത്രികൂടിയാണ് നിർമ്മലാ സീതാരാമൻ.സ്മൃതി ഇറാനി, മീനാക്ഷി ലെഖി, അനുപ്രിയ പട്ടേൽ, സാധ്വി നിരഞ്ജൻ ജ്യോതി, രേണുക സിംഗ്, അന്നപൂർണ ദേവി, ഭാരതി പവാർ, ശോഭ കരന്ദ്ലജെ, ദർശൻ സർദോഷ്, പ്രതിമ ഭൗമിക് എന്നിവർ വിരുന്നിൽ പങ്കെടുത്തു.
പുന:സംഘടനയ്ക്ക് ശേഷം പതിനൊന്ന് വനിതാ മന്ത്രിമാർ ആണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. സ്മൃതി ഇറാനി വനിതാ-ശിശു വികസന വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ഗ്രാമവികസന സഹമന്ത്രി ജ്യോതിക്ക് ഭക്ഷ്യയ്ക്ക് സിവിൽ സപ്ലൈസ്, ഉപഭോക്തൃ വകുപ്പിന്റെ ചുമതലയും നൽകിയിട്ടുണ്ട്. രേണുക സിംഗ് ഗോത്രകാര്യ സഹമന്ത്രിയാണ്.
വിദേശകാര്യ സാംസ്കാരിക വകുപ്പ് സഹ മന്ത്രിയായാണ് മീനാക്ഷിലേഖി ചുമതലയേറ്റത്. അനുപ്രിയാ പട്ടേലിനെ വാണിജ്യ വ്യവസായ സഹ മന്ത്രിയായി നിയമിച്ചു. ഭൗമിക് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രിയാണ്.
ശോഭാ കരന്ദ്ലജെ കൃഷി, കർഷകക്ഷേമ സഹമന്ത്രിയാണ്. ദർശൻ സർദോഷ് റെയിൽവേ, സഹമന്ത്രിയായി ചുമതലയേറ്റു. ഭാരതി പവാർ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായും, അന്നപൂർണ ദേവി പുതിയ വിദ്യാഭ്യാസ സഹമന്ത്രിയായും ആണ് ചുമതലയേറ്റത്.
Comments