കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള പ്രവാസി അസോസിയേഷനും ഇന്ത്യൻ ഡോക്ട്ടേഴ്സ് ഫോറം കുവൈറ്റും സംയുക്തമായി ബദര്‍ അല്‍ സമ യുമായി സഹകരിച്ച് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂ ഷൻ സെന്ററിൽ വെച്ച് നടന്ന ക്യാന്പ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അജിത്കുമാർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീർ പുത്തൻ പാലത്ത് അധ്യക്ഷനായ പരിപാടിയില്‍ ബദർ അൽ സമ മാനേജർ അബ്ദുൾ റസാക്ക്, മാർക്കറ്റിങ് മാനേജർ അനസ്, ഇന്ത്യൻ ഡോക്ടഴ്സ് ഫോറത്തിനെ പ്രതിനിധീകരിച്ചു ഡോക്ടർ ജിബിൻ തോമസ്, സാമൂഹിക പ്രവർത്തകൻ ബിജോയ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സുശീല കണ്ണൂർ, ട്രഷറർ സജീവ് കുന്നത്ത്, ഉപദേശകസമിതി അംഗങ്ങളായ തോമസ് പള്ളിക്കൽ, അഡ്വക്കേറ്റ് സുരേഷ് പുളിക്കൽ, അബ്ദുൾ കലാം മൗലവി, സിറാജ്ജുദ്ദീൻ, ജോയിന്റ് സെക്രട്ടറി വനജ രാജൻ , വൈസ് പ്രസിഡന്റ് സാറാമ്മ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ വിനോദ്ഹരീന്ദ്രൻ ക്യാമ്പിൽ പങ്കെടുത്തവർക്ക് സ്വാഗതവും ട്രഷറർ ബൈജുലാൽ നന്ദിയും അറിയിച്ചു.
Comments