റിയാദ് : തെക്കൻ ഇറാഖിലെ നസീറിയ നഗരത്തിലെ അൽ ഹുസൈൻ ടീച്ചിംഗ് ഹോസ്പിറ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ സൗദി അറേബ്യ കടുത്ത ദുഃഖം രേഖപ്പെടുത്തി. ദാരുണമായ സംഭവത്തിൽ സൗദി വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ പിന്തുണയും ഇറാഖുമായും ഇറാഖ് ജനങ്ങൾക്കുള്ള സമ്പൂർണ്ണ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
ആശുപത്രിയുടെ കൊറോണ വൈറസ് ഇൻസുലേഷൻ വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 92 ആയി ഉയർന്നതായി ഇറാഖ് സ്റ്റേറ്റ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Comments