റിയാദ് : സൗദി അറേബ്യയിൽ നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 10929 രോഗികൾ മാത്രമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരിൽ 1430 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1226 പുതിയ അണുബാധകൾ കൂടി രാജ്യത്ത് കണ്ടെത്തി. കൂടാതെ 14 മരണങ്ങളും 1128 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സൗദിയിൽ സ്ഥിരീകരിച്ച ആകെ അണുബാധകൾ 504960 ഉം മരണങ്ങൾ 8020 ഉം രോഗമുക്തി 484883 ഉം കടന്നു. റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തത്.
Comments