തിരുവനന്തപുരം: ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ തെരഞ്ഞെടുക്കപ്പെട്ടവരും വൈദ്യ പരിശോധനയില്‍ യോഗ്യത നേടിയവര്‍ക്കുമായി പൊതു പ്രവേശന പരീക്ഷ നടത്തും. ജൂലൈ 25ന് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പൊതു പ്രവേശന പരീക്ഷ നടത്തുന്നത്. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്/ നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി/ഇന്‍വെന്ററി മാനേജ്‌മെന്റ്, സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ എന്നീ തസ്തികകളിലേയ്‌ക്കുള്ള പരീക്ഷയാണ് നടത്തുക.
പൊതു പ്രവേശന പരീക്ഷയ്‌ക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25-ന് പുലര്‍ച്ചെ ഒരു മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ ഒറിജിനല്‍ അഡ്മിറ്റ് കാര്‍ഡും എഴുതാനുള്ള കറുത്തമഷി ബോള്‍പേനയും, സ്റ്റിക്കര്‍ ഒട്ടിക്കാത്ത എഴുത്തുപലകയും സഹിതം ഹാജരാകണമെന്ന് ആര്‍മി റിക്രൂട്ടിങ് ഓഫീസ് അറിയിച്ചു. എല്ലാ ഉദ്യോഗാര്‍ത്ഥികളും സാമൂഹിക അകലം, മാസ്‌ക്, ഗ്ലൗവ്‌സ്, സാനിറ്റൈസര്‍ എന്നീ കൊറോണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.
Comments