തിരുവനന്തപുരം : മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം പി എ സമ്പത്തിനെ നിയമിച്ച് സി പി എം.
ഇന്ന് ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ തോറ്റ സമ്പത്തിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.
ഡൽഹിയിലെ കേരളത്തിൻറ ലെയ്സൺ ഓഫിസർ എന്ന നിലയിൽ സമ്പത്ത് അക്കാലയളവിൽ കൈപ്പറ്റിയത് 22,74,346 രൂപയെന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു . ശമ്പള ഇനത്തിൽ 14,88,244 രൂപ, യാത്രബത്ത 8,51,952 രൂപ, മെഡിക്കൽ ആനുകൂല്യം 4150 രൂപ എന്നിങ്ങനെയാണ് കൈപ്പറ്റിയത്.
19 മാസത്തിനിടെയാണ് ഇത്രയും തുക കൈപ്പറ്റിയത്. ഇത് വിവാദമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നിയമനം
Comments