റിയാദ് : ഹജ്ജ് കർമ്മത്തിനായ് ശനിയാഴ്ച മുതൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ (കെഎഎ) എത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ (GACA) മേൽനോട്ടത്തിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് പടരാതിരിക്കുന്നതിനും വേണ്ട മുൻകരുതൽ നടപടികൾ നടപ്പാക്കി കഴിഞ്ഞു. കൂടാതെ ഗ്രാൻഡ് മോസ്കിലെ തീർഥാടകരെയും ആരാധകരെയും തൊഴിലാളികളെയും ഗ്രാൻഡ് ഹോളി പള്ളിയിലെ സന്ദർശകരെയും ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി 12000 കുടകൾ വിതരണം ചെയ്തതായ് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Comments