ഒട്ടാവ: ഒപ്റ്റിക്കൽ ഇല്യൂഷൻ ആർട്ട് വർക്കുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരാണുള്ളത്. നമ്മുടെ കണ്ണുകളേയും തലച്ചോറിനേയും സമാന്തരമായി കബളിപ്പിക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്യൂഷ്യൻ അഥവാ മായക്കാഴ്ച്ച എന്ന് പറയുന്നത്. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ സ്വന്തം മുഖത്ത് സൃഷ്ടിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ മിമി ചോയ്.
കാനഡയിലെ വാൻകൂവറിൽ താമസിക്കുന്ന മിമി ചോയ് ഫേസ് ആർട്ടിലൂടെ പ്രശസ്തയാണ്. മേക്കപ്പിലൂടെ ശരീര ഭാഗങ്ങൾ മാറ്റിയെടുക്കുന്ന മിമി ചോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ ഒരു വിഭാഗം ആരാധകർ തന്നെയുണ്ട്. 28-ാം വയസ്സിൽ ബ്യൂട്ടി സ്കൂളിൽ നിന്ന് പഠിച്ച ഇലൂഷ്യൻ മേക്കപ്പ് ആണ് മിമിയുടെ ജീവിതം മാറ്റിമറിച്ചത്.
ഏറ്റവും ഒടുവിൽ മിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം പൂർത്തിയാക്കാൻ ഏകദേശം എട്ട് മണിക്കൂർ സമയം എടുത്തു. അതിന്റെ വീഡിയോയും മിമി പങ്കുവെച്ചിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നേരത്തേയും മിമിയുടെ മായക്കാഴ്ച്ചകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
സ്കൂളിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് മിമി മുഴുവൻ സമയവും മേക്കപ്പിലേക്ക് ഇറങ്ങിയത്. മെറ്റ് ഗാല ഉൾപ്പെടയുള്ള ഷോകൾക്ക് വേണ്ടി വൈവിദ്ധ്യമുള്ള മേക്കപ്പിനായി സെലിബ്രിറ്റികൾ വരെ മിമിയെ തേടിയെത്തുന്നുണ്ട്.
Comments