ഭോപ്പാൽ: പരിശീലന പറക്കലിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. മദ്ധ്യപ്രദേശിലെ ധാനയിലാണ് സംഭവം. ചിമെസ് ഏവിയേഷൻ അക്കാദമിയിലാണ് അപകടമുണ്ടായത്. വിമാനം നിയന്ത്രിച്ചിരുന്ന വനിതാ പൈലറ്റ് സുരക്ഷിതയാണെന്ന് അധികൃതർ അറിയിച്ചു.
വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ സാധിക്കുന്ന വിമാനമാണിത്. തലനാരിഴയ്ക്കാണ് പൈലറ്റ് രക്ഷപെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അപകടത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കുകയാണ്.
#WATCH | Madhya Pradesh: A Cessna aircraft strayed off the runway at around 3 pm at Chimes Aviation Academy situated in the Dhana area of Sagar pic.twitter.com/vAQcBZZkSs
— ANI (@ANI) July 17, 2021
Comments