റിയാദ് : ഹജ്ജ് കർമ്മത്തിനായി എത്തിയ തീർഥാടകരുടെ ആദ്യ ബാച്ച് ഹജ്ജ് അനുഷ്ഠാനങ്ങൾ അനായാസമായും സുഖസൗകര്യങ്ങളോടെയും പൂർത്തിയാക്കിയതായി ജനറൽ പ്രസിഡൻസി ഹാനി ഹൈദർ പറഞ്ഞു. തീർഥാടകരെ നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കൽ ഉറപ്പാക്കുന്നതിലും 60 ഓളം ജീവനക്കാർ പങ്കെടുത്തു.
ഹറാമൈൻ ഹൈ സ്പീഡ് റെയിൽവേ തീർഥാടകർക്ക് വേണ്ട യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മക്കയിലെ അർ റുസൈഫ സ്റ്റേഷനിൽ എത്തിയ ആദ്യ ബാച്ചിലെ 187 തീർഥാടകരെ ബസ്സുകളിൽ ഗ്രാൻഡ് പള്ളിയിലേക്ക് എത്തിച്ചതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.
കൊറോണ വൈറസ് മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ പാലിക്കുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
Comments