ഇടുക്കി : കുമളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. അമരാവതി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മനു മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
13 കാരിയായ പെൺകുട്ടിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. മദ്യലഹരിയിൽ എത്തിയ മനോജ് വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷം ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപ്പെട്ടോടിയ പെൺകുട്ടി അയൽവക്കത്തെ വീട്ടിൽ അഭയം പ്രാപിച്ചു. കുട്ടിയുടെയും, അയൽക്കാരുടെയും ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മനുവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കുമളി പോലീസ് കേസ് എടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇയാളെ ശിക്ഷിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മനുവിനെ നേതാവിനെ റിമാൻഡ് ചെയ്തു.
Comments