റിയാദ് : നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ 5 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന കാശ്മീർ സ്വദേശിയെ പ്ലീസ് ഇന്ത്യ പ്രവർത്തകർ നാട്ടിൽ എത്തിച്ചു.
കാശ്മീർ സ്വദേശി ഗഫൂർ ഹുസൈൽ ആണ് അംസം പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തിയത്. മോഷണം പോയ കാർ റിയാദ് – ശിഫക്കടുത്ത് ഗഫൂർ ഹുസൈൽ ജോലി ചെയ്തു വരികയിരുന്ന ഇസ്തിറാഹയിൽ താമസിച്ചിരുന്ന പാകിസ്ഥാൻ സ്വദേശിയിൽ നിന്നും കണ്ടെടുത്തതോടെയാണ് പോലീസ് പിടികൂടി ജയിൽ അടച്ചത്. പ്ലീസ് ഇന്ത്യ ചെയർമാൻ ലെത്തീഫ് തെച്ചിയുടെ നേതൃത്വത്തിൽ നടന്ന ശ്രമഫലമായാണ് കശ്മീർ സ്വദേശിക്ക് നാട്ടിലെത്താൻ സാധിച്ചത്.
Comments