കോഴിക്കോട് : ജില്ലയിലെ വ്യാപാരികൾക്ക് ഭീഷണിക്കത്ത് നൽകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വ്യാപാരികൾക്ക് ഇയാൾ ഭീഷണിക്കത്ത് നൽകിയത്.
കമ്യൂണിസ്റ്റ് ഭീകരരുടെ പേരിലായിരുന്നു കത്ത്. റഹ്മാന് കമ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുണ്ടോയെന്നകാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് മെഡിക്കൽ കോളേജ് എ സി പി പറഞ്ഞു.
മൂന്ന് വ്യാപാരികൾക്കാണ് റഹ്മാൻ ഭീഷണിക്കത്ത് നൽകിയത്. മൂന്ന് കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ കുടുംബാംഗങ്ങളെയുൾപ്പെടെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു കത്ത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
Comments