ന്യൂയോർക്ക്: ശതകോടീശ്വരൻ അമേരിക്കൻ വ്യവസായിയും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസ് മറ്റ് മൂന്ന് പേർക്കൊപ്പം ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് പറക്കും. ബെസോസിനൊപ്പം സഹോദരൻ മാർക്ക് ബെസോസ്, 82 കാരനായ മുൻ പൈലറ്റ് വാലി ഫങ്ക്, 18 കാരനായ ഒലിവിയർ ഡൈമെൻ എന്നിവരും ഉണ്ടാകും. ടെക്സാസിലെ വാൻ ഹോണിൽ നിന്നാണ് ന്യൂ ഷെപ്പേർഡ് റോക്കറ്റ് വിക്ഷേപിക്കുന്നത്.
ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ബഹിരാകാശ പേടകമായ ‘ന്യൂ ഷെപ്പേർഡ്’ എന്ന വാഹനമാണ് ഇവരുമായി ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്.. ബഹിരാകാശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബ്ലൂ ഷെപ്പേർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചുറ്റുവട്ടമുള്ള എല്ലാ കാഴ്ചകളും കാണാനാകും വിധം വലിയ ചില്ലു ജനാലകളാണ് വാഹനത്തിന്റെ പ്രത്യേകത. ബഹിരാകാശത്തു നിന്നും സുന്ദരമായ നമ്മുടെ ഭൂമിയുടെ
മനോഹരമായ കാഴ്ച കാണാൻ കഴിയണമെന്നാണ് ബെസോസ് പറയുന്നത്.
‘ഞാൻ വലിയ ആവേശത്തിലാണ്. ആളുകൾ എന്നോട് ചോദിക്കുന്നു ഞാൻ അസ്വസ്ഥനാ ണോയെന്ന് . ഒരു പരിഭ്രാന്തിയുമില്ല. എന്നാൽ വലിയ ജിജ്ഞാസയുണ്ട്. ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്. അത് പഠിക്കും.’ ബെസോസ് പറഞ്ഞു.
Comments