ചെന്നൈ : 40 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. ദുബായിൽ നിന്നുമുള്ള വിമാനത്തിൽ എത്തിയ യാത്രക്കാരൻ കസ്റ്റംസ് പരിശോധനയിലാണ് പിടിയിലായത്.
40.35 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം 24 കാരറ്റ് സ്വർണമാണ് കസ്റ്റംസ് ഇയാളിൽനിന്ന് കണ്ടെടുത്തത്. നാല് ചെറു കെട്ടുകളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
അതേസമയം ചെന്നൈ വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് വ്യാപകമായിരിക്കുകയാണ് എന്ന് അധികൃതർ അറിയിച്ചു. ജനുവരിയിൽ മാത്രം ഒമ്പത് കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Comments