റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1142 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ദിവസേനയുള്ള കേസുകളുടെ എണ്ണത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. 12 മരണങ്ങളും, 1024 രോഗമുക്തിയും രേഖപ്പെടുത്തിയതോടെ രാജ്യത്തെ ആകെ അണുബാധകളുടെ എണ്ണം 513284 ആയും മരണങ്ങൾ 8115 ആയും രോഗമുക്തി 494264 ആയും കുറഞ്ഞു.
നിലവിൽ ചികിത്സയിൽ കഴിയുന്ന
10905 സജീവ കേസുകളിൽ 1374 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
Comments