കൊച്ചി: ശബരിമല – മാളികപ്പുറം മേൽശാന്തി നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മേയ് 27 ന് ദേവസ്വം ബോർഡിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ സിവി വിഷ്ണു നാരായണനാണ് കോടതിയെ സമീപിച്ചത്.
അപേക്ഷകർ മലയാള ബ്രാഹ്മണനായിരിക്കണമെന്ന വിജ്ഞാപനത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജി തീർപ്പാകും വരെ മേൽശാന്തി നിയമനത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. അടിസ്ഥാന യോഗ്യതകൾ ഉള്ള അബ്രാഹ്മണരെ ഒഴിവാക്കാനുള്ള നീക്കം 2002 ലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
Comments