കൊച്ചി: സിനിമാതാരം കെ.ടി.എസ്.പടന്നയിൽ അന്തരിച്ചു. 85 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. നാടക ലോകത്തുനിന്നും സിനിയിലെത്തിയ നടനാണ് പടന്നയിൽ. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ ഒരു കട നടത്തിയിരുന്നു.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, ചേട്ടൻ ബാവ അനിയൻ ബാവ, അമർ അക്ബർ അന്തോണി, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയാണ് പടന്നയിലെന്ന കെ.ടി. സുബ്രമണ്യൻ ശ്രദ്ധനേടിയത്.
ചെറുപ്പകാലം മുതൽ നാടകവേദിയിൽ തന്റെ സാന്നിദ്ധ്യം അറിയിച്ച പടന്നയിൽ ഹാസ്യരംഗം തന്മയത്വത്തോടെ കൈകാര്യം ചെയ്തിരുന്ന നാടക നടന്മാരിൽ ഒരാളായിരുന്നു. സിനിമാ ലോകത്തിൽ എത്തിയപ്പോഴും ഹാസ്യവേഷങ്ങളാണ് പടന്നയിലിനെ തേടിയെത്തിയത്.
Comments