ടോക്കിയോ: ഇന്ത്യൻ അമ്പെയ്ത് താരം ദീപിക കുമാരിക്ക് പ്രതീക്ഷ നൽകുന്ന തുടക്കം.
അമ്പെയ്ത്തിൽ റാങ്കിംഗ് റൗണ്ടിന്റെ ആദ്യ ഘട്ടത്തിൽ ദീപിക 9-ാം സ്ഥാനത്തെത്തി. 663 പോയിന്റുമായിട്ടാണ് ഇന്ത്യൻ വനിതാ താരം മുന്നേറിയിരിക്കുന്നത്. 72 അമ്പുകളെയ്ത് അതിൽ എത്ര പോയിന്റ് നേടുന്നു എന്നതാണ് റാങ്കിംഗ് റൗണ്ടിൽ പരീക്ഷിക്കുന്നത്. ആകെ 64 താരങ്ങൾ പരസ്പരം മത്സരിക്കുന്ന ഇനത്തിൽ ക്രമം അനുസരിച്ച് മുൻനിരക്കാർ ആവസാനക്കാരുമായി പൊരുതും.
ദീപിക ഇനി 56-ാം സ്ഥാനക്കാരിയെയാണ് നേരിടേണ്ടത്. നാളെയാണ് മത്സരം. നാളെ ഭൂട്ടാൻ താരത്തെയാണ് ദീപികയ്ക്ക് നേരിടാനുള്ളത്. ലോക അമ്പെയ്ത് രംഗത്ത് ഏറ്റവും മികച്ച രീതിയിൽ ലക്ഷ്യം ഭേദിക്കുന്നവരിൽ രണ്ടാം സ്ഥാനം വഹിക്കുന്ന താരമാണ് ഇന്ത്യയുടെ ദീപിക കുമാരി. ഇത്തവണ നാല് അമ്പെയ്ത് താരങ്ങൾ ഇന്ത്യക്ക് ശക്തമായ മെഡൽ പ്രതീക്ഷ നൽകുന്നവരാണ്.
Comments