ന്യൂഡൽഹി: ഛിന്നഗ്രഹം നാളെ ഭൂമിക്ക് സമീപത്തെത്തുകൂടെ കടന്നു പോകുമെന്ന് നിഗമനം. 2008 ജിഒ 20 എന്ന ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥമാണ് ഭൂമിക്ക് സമീപത്തുകൂടെയാണെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 18,000 കിലോ മീറ്റർ വേഗത്തിലാണ് ഛിന്നഗ്രഹം കടന്നുപോവുക. ശാസ്ത്രലോകം ജാഗ്രതപാലിക്കുകയാണ്.
അപ്പോളോ ക്ലാസ്സ് വിഭാഗത്തിൽപ്പെട്ടവയാണ് 2008 ജിഒ 20 എന്ന ഛിന്നഗ്രഹമെന്നാണ് ശാസ്ത്ര ജ്ഞർ പറയുന്നത്. സഞ്ചാര പഥത്തിൽ ആശങ്കവേണ്ടെന്നാണ് നാസ പറയുന്നത്. ഭൂമിയിൽ നിന്നും 37,18,232 മൈൽ ദൂരത്തുകൂടെയാണ് ഛിന്നഗ്രഹം കടന്നുപോവുകയെന്നാണ് നിഗമനം. അതേ സമയം ചന്ദ്രനോട് കൂടുതൽ അടുത്താണ് ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത.
സൗരയൂഥത്തിനകത്തുകൂടെ കടന്നുപോകുന്ന ഛിന്നഗ്രങ്ങളെന്നും ഭൂമിക്ക് ഭീഷണിയാണ്. ഭൂമിയുടെ അടുത്തുകൂടെ പോകുന്നുവെന്നതിനാൽ നേരിയ ഭീഷണിയുമുണ്ട്. നിയർ എർത്ത് ഒബ്ജക്ട്സ് എന്ന വിഭാഗത്തിൽപെടുത്തിയാണ് ഇത്തരം ഛിന്ന ഗ്രഹങ്ങളെ നാസ നിരീക്ഷി ക്കുന്നത്. ഭൂമിക്ക് ഭീഷണിയായേക്കാവുന്നവയെ മിസൈൽ ഉപയോഗിച്ച് തകർക്കാനും പദ്ധതി യുണ്ട്. ഇതിനായി 2022ൽ നാസ ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേ പിക്കാനിരിക്കുകയാണ്.
Comments