ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും. ചിത്രവുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മോഹന്‍ലാലിന്റെ ആറാട്ട് ലുക്കിലുള്ള ദോശ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.
മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പിലാണ് ദോശ ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാവില്‍ നിറം ചേര്‍ത്ത് മോഹന്‍ലാലിന്റെ മുഖം ദോശയില്‍ ഒരുക്കിയിരിക്കുകയാണ്. ചിത്രത്തിലെ ഓരോ വിശേഷങ്ങളും ചലച്ചിത്ര ആസ്വാദകരുടെ ശ്രദ്ധ നേടാറുണ്ട്.
ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.
Comments