കുവൈറ്റ് സിറ്റി – കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കേരളത്തിൽ രൂപീകരിച്ച കുവൈത്ത് കല ട്രസ്റ്റിന്റെ 2020 ലെ സാംബശിവൻ സ്മാരക പുരസ്ക്കാരം പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫസർ എം.കെ.സാനുവിന് സമ്മാനിച്ചു. കുവൈറ്റ് കല ട്രസ്റ്റ് ചെയർമാനും ബഹു.തദ്ധേശസ്വയഭരണ – എക്സൈസ് വകുപ്പ് മന്ത്രിയുമായ എം.വി.ഗോവിന്ദൻ മാസ്റ്റർ പ്രൊ:സാനുവിന് അവാർഡ് കൈമാറി. 50000 രൂപയും ആദരപത്രവും അടങ്ങിയതാണ് അവാർഡ്. കൊച്ചിയിലെ എം.കെ.സാനുവിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ CPI(M) എറണാംകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനൻ പനങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ കലയുടെ മുൻകാല പ്രവർത്തകരായ സുദർശനൻ കെ, മൈക്കിൾ ജോൺസൺ എന്നിവർ സംസാരിച്ചു.
Comments