മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിരവധി ആരാധകരുളള തമിഴ് സൂപ്പര്‍ താരമാണ് സൂര്യ. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ ആശംസ പ്രവാഹമായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വേറിട്ട് താരത്തിന്റെ പിറന്നാളിന് വേണ്ടി ചെങ്കല്ചൂളിയലെ പയ്യന്മാര് ഒരുക്കിയ വ്യത്യസ്തമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരം ചെങ്കല്‍ച്ചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിന്നില്‍.
സൂര്യ നായകനായ ‘അയന്’ എന്ന സിനിമയിലെ ഗാനവും സംഘട്ടന രംഗങ്ങളുമാണ് ഈ മിടുക്കന്മാര് അതേ രീതിയില്‍ പുനരാവിഷ്കരിച്ചത്. ചുരുങ്ങിയ സമയത്തിനകം വൈറലായ ഈ വീഡിയോ പ്രശംസിച്ചിരിക്കുകയാണ് സൂപ്പര്‍ താരം സൂര്യ. ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ഒരുപാട് ഇഷ്ടമായി, ഗംഭീരം എന്നും സൂര്യ കുറിച്ചു. അതോടൊപ്പം എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും താരം ഓര്‍മിപ്പിച്ചു.
കേവലമൊരു മൊബൈല്‍ ഫോണിന്റെ സഹായത്തോടെയാണ് ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാര് ഇത്തരത്തിലൊരു വീഡിയോ ഒരുക്കിയത്. പ്രകടനം മാത്രമല്ല, ചിത്രീകരണവും എഡിറ്റിങ്ങും ഉള്‍പ്പെടെ ചെയ്ത് ഞെട്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇതിനു മുമ്പും ഇവര്‍ ചെയ്ത വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Comments