ഇടുക്കി ; വീടുകൾക്ക് മേൽ കല്ലു മഴ പെയ്യുന്നതിന്റെ കാരണം തേടി ഭൗമശാസ്ത്രജ്ഞരുടെ സംഘം ഇടുക്കിയിലേക്ക് . ഉപ്പുതറയിലെ വീടുകൾക്ക് മുകളിലാണ് കല്ലുമഴ പെയ്തത് . കുടുംബാംഗങ്ങൾ ഭീതിയിലായതോടെ അവരെ റവന്യൂ അധികൃതർ മാറ്റിപ്പാർപ്പിച്ചു.
ഉപ്പുതറ വളകോട് പുളിങ്കട്ട പാറവിളയിൽ സെൽവരാജ് , സുരേഷ് എന്നിവരുടെ വീടുകൾക്ക് മേലാണ് കല്ലുമഴ പെയ്തത് . മൂന്നാഴ്ച മുമ്പാണ് ചെറിയ തോതിൽ കല്ലുകൾ വീഴാൻ തുടങ്ങിയത്. ആദ്യം രാത്രിയാണ് കല്ലുകൾ വീണിരുന്നത്. എന്നാൽ പിന്നീട് പകലും കല്ലുകൾ വീണ് തുടങ്ങി . മേൽക്കൂരയിലെ ഷീറ്റുകളും തകർന്നിട്ടുണ്ട്.
മനുഷ്യരാകാം ഇതിനു പിന്നില്ലെന്ന് ആദ്യം സംശയിച്ച് പോലീസിലും പരാതി നൽകിയിരുന്നു . എന്നാൽ കല്ലുമഴയ്ക്ക് പുറമേ വീടുകൾ ഇരിക്കുന്ന ഭൂമിയുടെ ഒരുഭാഗം ഇടിഞ്ഞതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി . വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലുമാകാതെ വന്നതോടെയാണ് അധികൃതർ ഇവരെ മാറ്റിപ്പാർപ്പിച്ചത് . ഒരു വീടിന്റെ ചുവരുകൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തു. ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടാകുന്ന കാന്തിക പ്രതിഭാസമാകാം കല്ലു മഴയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments