ആലപ്പുഴ ; ഭാര്യയുടെ കാമുകന് നേരെ വെടിയുതിർത്ത് ഭർത്താവ് .ചെങ്ങന്നൂരിലാണ് സംഭവം . കോട്ടയം വടവാതൂർ സ്വദേശി പ്രദീപാണ് ആക്രമണം നടത്തിയത് . ചെങ്ങന്നൂർ സ്വദേശി ബെനോ വർഗീസിനാണ് തുടയിൽ പരിക്കേറ്റത് .
പ്രദീപും , ഭാര്യയും തമ്മിൽ കുറച്ച് നാളുകൾക്ക് മുൻപ് വിവാഹമോചനത്തിന് കേസ് നൽകിയിരുന്നു . അതിന്റെ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. എങ്കിലും യുവതി കാമുകനൊപ്പമായിരുന്നു താമസം .
ഭാര്യ കാമുകനൊപ്പം എം.സി റോഡിൽ മുണ്ടൻകാവിലെ വാടക വീട്ടിൽ താമസിക്കുകയാണെന്ന് കണ്ടെത്തിയതോടെ പ്രദീപ് ശനിയാഴ്ച അവിടെ എത്തി. തുടർന്ന് മൂവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും വെടിയുതിർക്കുകയുമായിരുന്നു .പരിക്കേറ്റ ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങി.
സംഭവത്തിനു ശേഷം പ്രദീപ് ഒളിവിൽ പോയി . ഇതിനെ കുറിച്ച് പരാതി കിട്ടിയിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Comments