റിയാദ് : സൗദി അറബ്യയിലെ ആകെ ജനസംഖ്യയുടെ 50 ശതമാനത്തിനു മുകളിൽ ആളുകൾ ഒരു ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു. 20 ശതമാനം ജനങ്ങൾക്ക് ഇതുവരെ രണ്ട് ഡോസ് വാക്സിൻ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1252 പുതിയ കൊറോണ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 519395 കടന്നു. രോഗബാധിതരിൽ 10788 പേര് മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 1424 രോഗികളുടെ നില ഗുരുതരമാണ്. പുതുതായി 12 മരണങ്ങളും 1299 രോഗമുക്തിയും കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണങ്ങൾ 8179 ആയും രോഗമുക്തി 500426 ആയും ഉയർന്നതായി മന്ത്രാലയം അറിയിച്ചു.
Comments