കുവൈറ്റ് സിറ്റി – കുവൈറ്റിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അന്‍വര്‍ സാദത്ത് കൊറോണ ചികിത്സയിലിരിക്കെ മരണമടഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊറോണ ബാധയേറ്റ് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് ബിലാത്തിക്കുളം സ്വദേശിയാണ്. കുവൈറ്റിലെ ചിപ്സ് ഇലക്ട്രോണിക്സ് കന്പനി ജീവനക്കാരനായിരുന്നു. ഭാര്യ അന്‍സില അനസ്, അന്‍ഫാസ്, അന്‍ഫാല്‍, അന്‍ഫാദ്, അന്ഫാഹ് എന്നിവര്‍ മക്കളാണ്. മൃതദേഹം കൊറോണ മാനദണ്ഠങ്ങള്‍ പ്രകാരം കുവൈറ്റില്‍ സംസ്കരിച്ചു.
Comments