തിരുവനന്തപുരം: സിപിഎം പ്രതിസ്ഥാനത്ത് നിൽക്കുന്ന കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇന്നും നിയമ സഭയിൽ ഉയർന്നേക്കും. സഭയിൽ ഇതടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ഭരണ പക്ഷത്തെ സഹായിക്കുന്നു എന്ന ആരോപണം ശക്തമാണ്.
സിപിഎം ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും പ്രതിപക്ഷം വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയില്ലായെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ സഭയിൽ വീണ്ടും വിഷയം കൊണ്ടുവരണമെന്ന് പ്രതിപക്ഷ നിരയിൽ തന്നെ ആവശ്യം ശക്തമായിട്ടുണ്ട്.
അതേസമയം നിയമസഭയിൽ സഭയിൽ ഇടത് വലത് അഡ്ജസ്റ്റ്മെന്റാണ് നടക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു.
Comments