ന്യൂഡൽഹി: ഡൽഹിയിൽ എത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഫോൺ ചോർത്തൽ , കൊറോണ പ്രതിരോധം തുടങ്ങിയവയിൽ ഉള്ള നിലപാട് പ്രധാനമന്ത്രിയെ അറിയിക്കുമെന്നാണ് വിവരം.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുടുകെട്ടുകൾ ഉണ്ടാക്കുക എന്നത് കൂടിയാണ് മമത ബാനാർജിയുടെ ഡൽഹി സന്ദർശനത്തിന്റെ ലക്ഷ്യം. സഖ്യ സാധ്യതകൾ തേടുന്ന തൃണമൂൽ അധ്യക്ഷ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
Comments