കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചു. അപേക്ഷ ശാസ്താംകോട്ട മെജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.കസ്റ്റഡി അപേക്ഷ തള്ളിയാൽ പോലീസ് നിയമോപദേശം തേടും.
കൊറോണ ബാധിതനായ പ്രതി കഴിഞ്ഞ ദിവസം രോഗ മുക്തനായിരുന്നു. അതിന് പിന്നാലെയാണ് പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകിയത്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
നിലവിൽ കിരൺ കുമാർ ഉള്ളത് നെയ്യാറ്റിൻകര സബ് ജയിലിലാണ്. പ്രതിയുടെ ജാമ്യാപേക്ഷ ഇന്നലെ കൊല്ലം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
Comments