ന്യൂഡൽഹി: 45.73 കോടി ഡോസ് വാക്സിൻ ഇതുവരെ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം . ഇതിൽ 2.28 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കാനായി ബാക്കിയുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു .അതേസമയം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,689 പേർക്ക് വൈറസ് ബാധിച്ചു ,415 മരണവും റിപ്പോർട്ട് ചെയ്തു .
സംസ്ഥാനങ്ങൾക്കും ,കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായാണ് ഇതുവരെ 45.73 കോടി ഡോസ് വാക്സിൻ സൗജന്യമായി നൽകിയത്. ഇതിൽ 2.28 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടെ കൈവശം ഉപയോഗിക്കാൻ ബാക്കിയുണ്ടെന്നും, വാക്സിൻ ക്ഷാമം ഉണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഓരോ ഇടവേളകളിലും എത്ര ഡോസ് വാക്സിൻ ലഭിക്കും എന്നത് സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിക്കുന്നുണ്ട്. എന്നാൽ അതിനനുസരിച്ച് വാക്സിനേഷൻ പ്രവർത്തനം ക്രമീകരിക്കുന്നതിൽ ചില സംസ്ഥാനങ്ങൾ വീഴ്ച്ച വരുത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം 29,689 പുതിയ കേസുകളും, 415 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 42,363 പേർ കൂടി രോഗമുക്തി നേടിയതോടെ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3.98 ലക്ഷമായി കുറഞ്ഞു. 1.73 ശതമാനം മാത്രമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തെ അകെ പ്രതിദിന രോഗികളുടെ എണ്ണതിന്റെ പകുതിയിലധികവും റിപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ സാഹചര്യം അതീവ ഗൗരവത്തോടെയാണ് കേന്ദ്രം നോക്കിക്കാണുന്നത് . ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കേരളത്തിലെയും മഹാരാഷ്ട്രയിലെയും ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തി.
Comments