കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പോലീസുകാർക്ക് നേരെ ബോംബേറ്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നോർത്ത് പർഗനാസ് ജില്ലയിലെ ജഗാത്ദൾ മേഖലയിലാണ് സംഭവം.
അർദ്ധരാത്രിയായിരുന്നു പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. അട്ചാല ബാഗൻ റോഡിൽ പട്രോളിംഗിനായി വിന്യസിച്ച ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ആക്രമണം. മുഖം മറച്ച് എത്തിയ അജ്ഞാത സംഘം പോലീസുകാർക്ക് നേരെ ബോംബ് എറിയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസും ദ്രുത കർമ്മസേനയും ചേർന്നാണ് പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കൂടുതൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
Comments