ചെന്നൈ : തമിഴ്‌നാട്ടിൽ മതാചാരത്തിന്റെ ഭാഗമായി പന്നികളെ ബലിനൽകുന്നത് തടഞ്ഞ് മുസ്ലിം സംഘടന. സംഭവത്തിൽ കാട്ടുനായ്‌ക്കർ സമൂഹത്തിനെതിരെ മുസ്ലീങ്ങൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകി. പുതുക്കോട്ടൈയിലെ അരന്താങ്കിയിലാണ് സംഭവം.
പന്നികളെ കൊല്ലുന്നത് മനസമാധാനം തകർക്കുമെന്ന് ആരോപിച്ചാണ് സംഘടന ബലി നൽകുന്നത് തടഞ്ഞത്. ഇത് അന്തരീക്ഷം മലിനമാക്കുമെന്നും ഇവർ ആരോപിച്ചു. അരന്താങ്കിയിലെ മുനിസിപ്പൽ ഓഫീസിന് മുൻവശത്തുള്ള മധുര വീരൻ സ്വാമിയ്‌ക്ക് ബലിനൽകുന്ന ചടങ്ങായിരുന്നു തടഞ്ഞത്.
മുഹിദ്ദീൻ അൻദവാർ ജമാഅത്ത് സംഘടനയാണ് പരാതി നൽകിയത്. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന അരന്താങ്കിയിൽ പന്നികളെ അറക്കുന്നത് നിരോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ യോഗം ചേരും.
Comments