ന്യൂഡൽഹി: വരാനിരിക്കുന്ന സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഭാഗമാകാൻ പൊതുജനങ്ങൾക്കും അവസരം. ഇതിനായി നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. മൈഗോവിലൂടെ ആശയങ്ങൾ പങ്കുവെക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ ചിന്തകൾ ചുവപ്പു കോട്ടയുടെ നിന്ന് പ്രതിഫലിക്കും. ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനായി നിങ്ങളുടെ നിർദേശങ്ങൾ എന്താണ്? അത് @Mygovindia- ൽ പങ്കിടുകയെന്നും ട്വീറ്റിൽ പറയുന്നു.
Comments