പത്തനംതിട്ട: പത്തനംതിട്ട പമ്പാവാലിയിൽ ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. പമ്പാവാലി ചരിവുകാലായിൽ സാബുവാണ് മരിച്ചത്. 45 വയസ്സായിരുന്നു ഇദ്ദേഹത്തിന്.
സാബുവിന്റെ സഹോദരന്റെ മകനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായ പ്രതിയെ പോലീസ് തിരയുകയാണ്. കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് സാബുവിനെ കുത്തിക്കൊന്നതെന്നും പോലീസ് അറിയിച്ചു.
Comments