മസ്കത്ത്: വാദി കബീറിൽ പ്രവർത്തിക്കുന്ന വെൽനെസ് മെഡിക്കൽ സെൻറർ ഒന്നാം വാർഷികം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സി ഇ ഒ അബ്ദുൽ ബാസിത് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു കുറഞ്ഞ നിരക്കിൽ ചികിത്സയും മറ്റു പരിശോധനകളും നടത്തുന്നതിൽ വെൽനെസ് മെഡിക്കൽസ് ആരോഗ്യമേഖലയിൽ മുന്നിലുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച എല്ലാ സ്റ്റാഫുകളെയും അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങിൽ ജനറൽ മാനേജർ നവാസ്, മാനേജർ കേശവ്, റെജി ഇടിക്കുള, സിജോ ജോർജ്ജ് ,ടിജിൻ തോമസ്, മനോജ്, പോൾ, കൈറുള്ള , ഡോക്ടർമാരായ സൈജു ഫിലിപ്പ് , ശീതൾ ,അബു നുഹാർ ,തുടങ്ങിയവരും പങ്കെടുത്തു. ഒന്നാം വാർഷികം പ്രമാണിച്ച് ചില പരിശോധനകൾക്ക് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്
Comments