ഇംഫാൽ: ഇന്ത്യക്ക് ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡൽ സമ്മാനിച്ച മീരാഭായ് ചാനുവിന് അഭിനന്ദിച്ച് അതിർത്തി രക്ഷാ സേന. ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് അഭിമാനമായ ചാനുവിനെ മണിപ്പൂരിലെ 182 ബറ്റാലിയൻ ബി.എസ്.എഫ് സേനാവിഭാഗമാണ് ആദരിച്ചത്. ചാനുവിന്റെ ജില്ലാ കേന്ദ്രത്തിലെ സൈനിക കേന്ദ്രമായ ദാമോദർ മേഖലയിലാണ് സൈന്യം അനുമോദന പരിപാടി സംഘടിപ്പിച്ചത്.
മണിപ്പൂരിലെ നോംഗ്പോക് കാക്ചിംഗ് ഗ്രാമവാസിയാണ് മീരാഭായ് ചാനു. 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു ഒളിംപിക്സിൽ വെള്ളിമെഡൽ സ്വന്തമാക്കിയത്. ചൈനീസ് താരത്തിനോട് മത്സരിച്ചാണ് ചാനു വെള്ളിമെഡൽ നേടിയത്.
Comments