പാലക്കാട്: കുതിരാൻ തുരങ്കത്തിന്റെ ഒരു ഭാഗം പൊതു ജനങ്ങൾക്കായി ഇന്നലെയാണ് തുറന്നു കൊടുത്തത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ രമ്യ ഹരിദാസ് എംപിയേയും മന്ത്രി മുഹമ്മദ് റിയാസിനേയും പരിഹസിച്ചെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. രമ്യ ഹരിദാസിന്റേയും മുഹമ്മദ് റിയാസിന്റേയും കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നമായിരുന്നു കുതിരാൻ ടണൽ നിർമ്മാണം. അശ്രാന്ത പരിശ്രമത്തിലൂടെ അത് സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങളെന്ന് സന്ദീപ് വാര്യർ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം: ‘ബഹുമാന്യയായ രമ്യ ഹരിദാസ് എംപിയുടേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമായിരുന്നു കുതിരാൻ ടണൽ നിർമ്മാണം. അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങൾ.
ആ നിതിൻ ഗഡ്കരിക്ക് പ്രത്യേകിച്ച് ഇക്കാര്യത്തിൽ റോളൊന്നുമില്ല. ചുമ്മാ ട്വീറ്റ് ചെയ്തു. അത്രേ ഉള്ളൂ. ഇത്രയും മനസിലാക്കാനുള്ള പ്രബുദ്ധതയൊക്കെ മലയാളിക്കുണ്ട്’സന്ദീപ് വാര്യർ കുറിച്ചു.
ബഹുമാന്യയായ രമ്യ ഹരിദാസ് എംപിയുടേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമായിരുന്നു…
Posted by Sandeep.G.Varier on Saturday, July 31, 2021
കേന്ദ്രസർക്കാരിൽ അധിഷ്ഠിതമായ പദ്ധതിയാണ് കുതിരാൻ തുരങ്ക നിർമ്മാണം. സംസ്ഥാന സർക്കാർ ക്രെഡിറ്റ് തട്ടിയെടുക്കാൻ നോക്കുന്നുവെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ‘പലരും ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടും. കുതിരാൻ ആദ്യം മനസിൽ കുറിച്ചിട്ട പദ്ധതിയാണഎന്ന് രമ്യ ഹരിദാസ് പ്രതികരിച്ചത്. തുരങ്കം ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നവെന്നതാണ് പ്രധാനം. ഇതിൽ ക്രെഡിറ്റ് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
Comments