പാചകം ചെയ്ത് ഉപയോഗശൂന്യമായ ഭക്ഷ്യ എണ്ണയിൽനിന്നും ബയോ ഡീസൽ ഉണ്ടാക്കുന്ന സംരംഭം ഒമാനിലും തുടങ്ങുന്നു.
നൗഷാദ് റഹ്മാന്, മുഹമ്മദ് അഷ്റഫ് എന്നീ രണ്ട് മലയാളികളുടെ നേതൃത്വത്തിലാണ് ഈ സംരഭം ഒമാനിലെ ബർക്കയിൽ ആരംഭിക്കുന്നത്. ഒമാനിലെ ആദ്യ ബയോ ഡീസല്‍ പ്ലാന്റ് ആണ് എറിഗോ ഗ്രൂപ്പും, നാച്ച്വറല്‍ ഫ്യുവല്‍സ് ഹോള്‍ഡിംഗ് ലിമിറ്റഡും ചേര്‍ന്ന് സ്ഥാപിക്കുന്നത്. ഒമാനിലെ വിവിധ ഭാഗങ്ങളിൽ വന്‍കിട ഭക്ഷ്യ വിതരണ കമ്പനികളിലെയും, ചെറുകിട ഹോട്ടൽ റസ്റ്റോറന്റുകളിലെയും ഉപയോഗിച്ച് കഴിഞ്ഞ എണ്ണ ശേഖരിച്ച് ബര്‍കയിലെ ബയോഡീസല്‍ പ്ലാന്റില്‍ എത്തിക്കും. ഉപയോഗിക്കുന്ന എണ്ണയുടെ 90 ശതമാനത്തിലധികുവും ബയോ ഡീസലായി മാറ്റാൻ കഴിയുമെന്ന് സംരഭകർ അറിയിച്ചു. നിശ്ചിത തുക നല്‍കിയാണ് ഉപയോഗിച്ച എണ്ണ കമ്പനി വിവിധയിടങ്ങളിൽ നിന്നും ശേഖരിക്കുക.
വര്‍ഷത്തില്‍ എട്ട് ലക്ഷം ഗാലനില്‍ പരം ഉപയോഗിച്ച എണ്ണ ഒമാനിൽനിന്നും ശേഖരിച്ച് ബയോഡീസൽ ആക്കി മാറ്റുവാനും, ഉത്പാദിപ്പിക്കുന്ന ബയോ ഡീസല്‍ നിലവിൽ ഉപയോഗിക്കുന്ന യൂറോപ്പ്യൻ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യും. എറിഗോ ഗ്രൂപ്പ് നിലവില്‍ ഇന്ത്യ, ഖത്വര്‍, മലേഷ്യ, ടുണീഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ബയോ ഡീസല്‍ പ്ലാന്റ് വിജയകരമായി പ്രവര്‍ത്തിപ്പിച്ച് വരുന്നുണ്ട്.
Comments