ന്യൂഡൽഹി : ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഇടത് വിദ്യാർത്ഥി നേതാവിനെതിരെ പീഡന പരാതി . ആൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ നേതാവും ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയുമായ കേശവ് കുമാറിനെതിരെയാണ് ലൈംഗിക പീഡന ആരോപണം ഉയർന്നിരിക്കുന്നത് .
സെന്റർ ഫോർ റഷ്യൻ സ്റ്റഡീസിലെ ബാച്ചിലർ ഓഫ് ആർട്സിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് കേശവ് കുമാറിനെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയത് . കേശവ് കുമാറുമായി അടുപ്പമുള്ള വിദ്യാർത്ഥിനിയെ കേശവ് പീഡിപ്പിക്കാൻ ശ്രമിച്ചതായും , അനുവാദമില്ലാതെ തങ്ങളുടെ ചിത്രങ്ങളും, വീഡിയോകളും പകർത്തി ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചതായും പ്രസ്താവനയിൽ പറയുന്നു . നാലോളം വിദ്യാർത്ഥിനികളാണ് കേശവിനെതിരെ ആരോപണമുന്നയിച്ചിട്ടുള്ളത് .
അതേ സമയം കേശവിനെ തള്ളി ആൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട് . കേശവിനെതിരെ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട് . കേശവിനെ വിദ്യാർത്ഥികളുടെ പ്രതിനിധിയായി റഷ്യയിലേക്ക് അയക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ജെ എൻ യുവിലെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
Comments