യുഎഇയിൽ സിനോഫാം കൊറോണ പ്രതിരോധ വാക്സീൻ 3 മുതൽ 17 വരെ വയസ്സുവരെയുള്ളവർക്കു നൽകുമെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും വിപുലമായ വിലയിരുത്തലുകൾക്കും ശേഷമാണ് തീരുമാനം. അബുദാബിയിൽ 900 കുട്ടികളിൽ പരീക്ഷണം നടത്തിയിരുന്നു. ഇവരിൽ പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ലെന്ന് നിരീക്ഷണത്തിലൂടെ ഉറപ്പാക്കുകയും ചെയ്തിരുന്നു.വാക്സിനേഷൻ കാര്യത്തിൽ യുഎഇ കഠിന പ്രയത്നമാണ് നടത്തുന്നത്. പ്രതിരോധ കുത്തിവയ്പിലൂടെ കൊറോണ അകറ്റാമെന്ന് രാജ്യം തെളിയിച്ചുകൊണ്ടിരിക്കുകയാണ് . 3 മുതൽ 17 വയസ്സുകാർക്ക് വാക്സീൻ നൽകാനുള്ള അനുമതി ഇതിന്റെ ഭാഗമാണ്. സമൂഹത്തിൽ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് പ്രധാന ഉദ്ദേശ്യം. വിദ്യാർഥികൾ അടുത്ത അധ്യയന വർഷം സ്കൂളിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ കൊറോണ മുക്തരാകാൻ വാക്സീനേഷൻ അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.യുഎഇയിലെ ആകെ ജനസംഖ്യയിൽ 70% പേർ പ്രതിരോധ കുത്തിവയ്പ് എടുത്തുകഴിഞ്ഞു.
Comments