താമസ വിസ കാലാവധി അവസാനിക്കാത്തവർക്കാണ് ഈ മാസം 5 മുതൽ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് മടങ്ങിയെത്താനാകുക.ഇതോടൊപ്പം യുഎഇ അംഗീകരിച്ച കൊറോണ പ്രതിരോധ വാക്സീൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയാക്കിയിരിക്കണം.കൂടാതെ,യാത്രപുറപ്പെടുമ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈയിൽ കരുതണം.യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.ഐ.സി.എയുടെ അനുമതി തേടിയ ശേഷം വേണം യാത്ര ചെയ്യാനെന്നും സമിതി വ്യക്തമാക്കി.അതേസമയം, ചില കാറ്റഗറിയിൽപെട്ടവർക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. വിദ്യാർഥികൾ, മാനുഷീക പരിഗണന അർഹിക്കുന്ന കേസുകൾ, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്കും ഇളവുണ്ട്.ഇന്ത്യക്കൊപ്പം പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുഎഇയിലേക്കു തിരിച്ചെത്താം.പുതിയ തീരുമാനം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഗുണകരമാകും.. ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ വിലക്കേർപ്പെടുത്തിയത്.
Comments