യു.എ.ഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രവാസികള്‍ക്കുള്ള യാത്രവിലക്ക് മാറ്റിയെങ്കിലും പൂര്‍ണ്ണമായി ആശ്വസിക്കാനാകില്ല.യുഎഇയിൽ നിന്നു കൊറോണ വാക്സീനെടുത്ത താമസവീസയുള്ള ഇന്ത്യക്കാർക്കാണ് വ്യാഴാഴ്ച മുതൽ യുഎഇയിലേക്ക് തിരിച്ചെത്താനാകുക.യു.എ.ഇ. അംഗീകരിച്ച കൊറോണ പ്രതിരോധ വാക്സിന് സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് മടങ്ങിവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, വിമാന കമ്പനികള്‍ക്കും മറ്റും നല്കിയ നിര്‍ദേശത്തിലാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.മടങ്ങി വരുന്നവർ യു.എ.ഇയിലെ സർക്കാർ സ്മാർട്ട് ആപ്പുകൾ വഴി ലഭിക്കുന്ന വാക്സിൻ സർട്ടിഫിക്കറ്റും കൈയിൽ കരുതണം . വാക്സിന് രണ്ടാം ഡോസെടുത്തിട്ട് 14 ദിവസം പിന്നിട്ടിവരാകണമെന്നും നിര്‍ദേശമുണ്ട്.അതേസമയം, ചില കാറ്റഗറിയിൽപെട്ടവർക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. വിദ്യാർഥികൾ, മാനുഷീക പരിഗണന അർഹിക്കുന്ന കേസുകൾ, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്കും ഇളവുണ്ട്. താമസവീസ കാലാവധി തീർന്നവർക്കു പ്രവേശനമില്ല.ദുബായിലേക്ക് വരുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിന്റെ അനുമതി നിർബന്ധമാണെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റിലേക്ക് വരുന്നവർ ഐ .സി.എയുടെ അനുമതിയാണ് തേടേണ്ടത്.
Comments