മനാമ : ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാവായിരുന്നു മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് ഓർമയായിട്ടു ഇന്നേക്ക് രണ്ടു വർഷം തികയുന്നു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏവർക്കും സർവ്വസമ്മതയായിരുന്ന, സഹായത്തിനായി സമീപിക്കുന്ന ഏവർക്കും കൈത്താങ്ങായി നിന്നിരുന്ന ശ്രീമതി സുഷമ സ്വരാജിന്റെ പാവന സ്മരണയ്ക്ക് മുൻപിൽ സംസ്കൃതി ബഹ്റിൻ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.
സുഷ്മാഞ്ജലി എന്ന് നാമകരണം ചെയ്തിരിക്കുന്ന അനുസ്മരണ യോഗം ഇന്ന് വൈകിട്ട് 7 മണിക്ക് സൂമിലൂടെ സംഘടിപ്പിക്കുന്നു. ഇന്ത്യൻ അംബാസിഡർ ഉൾപ്പടെ സമൂഹത്തിലെ വിവിധമേഖലകളിൽ ഉള്ള നിരവധി പ്രമുഖർ സുഷ്മാജിയെ സ്മരിച്ചുകൊണ്ട് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ പ്രവീൺ നായർ ജനറൽ സെക്രട്ടറി ശ്രീ റിതിൻ രാജ് എന്നിവർ അറിയിച്ചു.
Comments