ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും യുഎഇ നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിക്കുന്നു. എത്തിഹാദ്, ഫ്ലൈദുബായ്, എമിറേറ്റ്സ്, എയര്‍ അറേബ്യ, ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്നാണ് എത്തിഹാദ് സര്‍വീസ് നടത്തുക. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കും ദുബായിലേക്കും എത്തിഹാദ് സര്‍വീസുണ്ടാകും.
ആഗസ്റ്റ് 10 മുതലാണ് ഹൈദരാബാദ്, അഹമ്മദാബാദ്, മുംബൈ നഗരങ്ങളില്‍ നിന്നും യുഎഇയിലേക്ക് സര്‍വീസ് ഉണ്ടാകുക. നിലവില്‍ ഉപാധികളോടെയാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇ പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിന് എടുത്ത യുഎഇ താമസവിസയുള്ളവര്‍ക്കാണ് ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാനാകുക.
Comments