പല്‍വാല്‍ : ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പല്‍വാല്‍ സ്വദേശിനിയായ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ പ്രതി ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നാട്ടുകാരനായ ടിങ്കു ഡാഗറാണ് പ്രതി.
മാതാപിതാക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ടിങ്കു പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്. ഭീഷണിയെ തൂടര്‍ന്നാണ് പെണ്‍കുട്ടി ആരോടും പറയാതെ പ്രതിയോടൊപ്പം പോയത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി വഴിയില്‍ ഉപേക്ഷിച്ചു.
സംഭവം വീട്ടുകാര്‍ അറിഞ്ഞത്തോടെ പെണ്‍കുട്ടിയുടെ സഹോദരനെത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തൂടര്‍ന്നാണ് പോലിസ് കേസെടുത്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments